പാലക്കാട്: ജലസേചന വകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഓണത്തിന് അർഹമായ അലവൻസ് നൽകണമെന്നു കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് ജില്ലാ പ്രവർത്തകയോഗം സർക്കാരിനോടാവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് മണികണ്ഠൻ എലവഞ്ചേരി അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മാധവ വാര്യർ ഉദ്ഘാടനം ചെയ്തു.
നേതാക്കളായ എം.വി. രാമചന്ദ്രൻ നായർ, തോമസ് ജേക്കബ്, ജില്ലാ
ജനറൽസെക്രട്ടറി കെ. ശിവരാജേഷ്, എൻ.വി. സാബു, മോഹൻദാസ് പൊൽപ്പുള്ളി, ബേബി മുല്ലമംഗലം, കമുറുദീൻ, സതീഷ് പുതുശേരി, ജോയി ജോസഫ്എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി എ. മണികണ്ഠൻ- പ്രസിഡന്റ്, കെ. ജയകൃഷ്ണൻ, കെ. ഉണ്ണികുമാർ- വൈസ് പ്രസിഡന്റുമാർ, അബ്ദുൽ വഹാബ് - ജനറൽ സെക്രട്ടറി, കെ. പ്രദീപ്കുമാർ, സുനിൽകുമാർ, സെബാസ്റ്റ്യൻ, ജീവൻ- സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ വഹാബ് സ്വാഗതവും ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.